വിവാഹ ചിത്രങ്ങള്‍ പങ്ക് വച്ച് അല്ലു ബോബി; വധു നീല ഷാ

ല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബി വിവാഹിതനായി. ജൂണ്‍ 21 ന് നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ നിര്‍മ്മാതാവ് കൂടിയായ അല്ലു സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ചു. മുംബൈ സ്വദേശിയായ നീല ഷായാണ് ബോബിയുടെ ജീവിത പങ്കാളി.

‘സുഹൃത്തുക്കളെ ഞാന്‍ വിവാഹിതനായി. ഇതെനിക്കൊരു പുതിയ തുടക്കമാണ്. എന്നെ അനുഗ്രഹിക്കണം. 2005ല്‍ ഞാന്‍ വിവാഹിതനായി പിന്നീട് 2016ല്‍ സമാധാനപൂര്‍ണായി വിവാഹമോചിതനായി. എന്നാലും ദൈവം എന്നെ മുന്നോട്ട് പോകാനും സന്തോഷത്തോടെ ജീവിക്കാനും പഠിപ്പിച്ചു. എന്റെ കുടുംബം എന്നെ പൂര്‍ണമായും പിന്തുണച്ചു,’ അല്ലു ബോബി കുറിച്ചു.

ഹൈദരബാദില്‍ പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു അല്ലുവിന്റേയും നീലയുടേയും വിവാഹം. നീല യോഗാ അധ്യാപികയാണ്. നീലിമ ബണ്ടിയായിരുന്നു അല്ലു ബോബിയുടെ ആദ്യ ഭാര്യ. ഇരുവര്‍ക്കും 10 വയസുള്ള ഒരു മകളുമുണ്ട്. അല്ലു അന്‍വിത എന്നാണ് മകളുടെ പേര്.

Top