സൂര്യയുമൊത്തുള്ള ചിത്രത്തില്‍ നിന്ന് തെലുങ്ക് നടന്‍ അല്ലു സിരീഷ് പിന്മാറിയതായി റിപ്പോര്‍ട്ട്. ഡേറ്റ് ഇല്ലാത്തതുകൊണ്ട് ചിത്രത്തില്‍ നിന്ന് പുറത്തുപോകുന്നുവെന്നാണ് അല്ലു സിരീഷ് പറയുന്നത്. അല്ലു സിരീഷ് അഭിനയിക്കുന്ന എബിസിഡി സിനിമയും ഇതേ ഡേറ്റില്‍ തന്നെയാണ് വരുന്നതെന്നും അതിനാലാണ് ‘സൂര്യ37’ല്‍ നിന്ന് പിന്മാറുന്നതെന്നും അല്ലു സിരീഷ് പറഞ്ഞു. സംവിധായകന്‍ കെവി ആനന്ദുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം തീരുമാനത്തെ അംഗീകരിച്ചെന്നും അല്ലു പറഞ്ഞു.
‘ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്, എന്നാല്‍ എനിക്ക് പോകേണ്ടി വന്നു. കെ വി ആനന്ദ് സാറിനും സൂര്യ സാറിനും ലൈക പ്രൊഡക്ഷന്‍സിനും ഞാന്‍ നന്ദി അറിയിക്കുന്നു. ഭാവിയിലെങ്കിലും ഈ ടീമുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ അല്ലു സിരീഷ് കൂട്ടിച്ചേര്‍ത്തു.