ന്യൂഡല്‍ഹി: സിബി ഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചു. അലോക് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി മറ്റന്നാള്‍ പരിഗണിക്കും.
സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെയും നടപടിയെടുത്തിരുന്നു. അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോകാനാണ് നിര്‍ദ്ദേശം നല്‍കിയത്.
അലോക് വര്‍മ്മ അവധിയില്‍ പ്രവേശിച്ചതോടെ എന്‍. നാഗേശ്വര റാവുവിനാണ് താല്‍ക്കാലിക ചുമതല നല്‍കിയത്. നിര്‍ബന്ധിത അവധിയാണെന്ന് ആണ് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സി ബി ഐ ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിക്കാന്‍ രാത്രി വൈകി ചേര്‍ന്ന കേന്ദ്ര അപോയ്‌മെന്റ് കമ്മറ്റിയാണ് തീരുമാനമെടുത്തത്.