യുഎഇയില്‍ കോവിഡ് വകഭേദങ്ങളായ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ എന്നിവ സ്ഥിരീകരിച്ചു. പുതിയ കോവിഡ് രോഗികളില്‍ 84 ശതമാനവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നരില്‍ 89 ശതമാനവും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ 92 ശതമാനവും വാക്‌സീന്‍ സ്വീകരിക്കാത്തവരാണെന്ന് അതോറിറ്റി വ്യക്തമാക്കി.
കോവിഡ് കാരണമുണ്ടാകുന്ന ആകെ മരണങ്ങളില്‍ 94 ശതമാനവും വാക്‌സീന്‍ സ്വീകരിക്കാത്തവരാണ്. കഴിഞ്ഞ ആഴ്ച കോവിഡ് മരണനിരക്കില്‍ വര്‍ദ്ധനവുണ്ടായി. വാക്‌സീന്‍ സ്വീകരിക്കാത്തവര്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണം. രാജ്യത്തെ ആകെ ജനസംഖ്യയുടെ 71 ശതമാനത്തിലധികംപേരും വാക്‌സീന്‍ സ്വീകരിച്ചു.