കോട്ടയം : റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ നേരിട്ടറിയുന്നതിന് വാണിജ്യ മന്ത്രി സുരേഷ് പ്രഭു കോട്ടയത്തെത്തുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
ദേശീയ റബര്‍ നയം രൂപീകരിക്കുന്നതിനു വേണ്ടി നടപടികള്‍ പുരോഗമിക്കുകയാണ്, ഇതിന് മുന്നോടിയായി കോട്ടയത്ത് റബര്‍ കര്‍ഷകരമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
എം.പിമാരായ ജോസ് കെ. മാണി, ജോയി എബ്രഹാം, വാണിജ്യ മന്ത്രാലയ പ്രതിനിധികള്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.