കൊച്ചി: തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ ബിജെപി നേതൃത്വം നിര്‍ബന്ധിക്കുന്നതിനെതിരെ പ്രതികരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊല്ലത്തു മത്സരിക്കുന്നതിനേക്കാള്‍ ഭേദം മലപ്പുറത്തു മത്സരിക്കുന്നതെന്നതാണെന്ന് കണ്ണന്താനം പറഞ്ഞു.
കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ട്. പക്ഷേ, കൊല്ലത്ത് ആരെയും പരിചയമില്ല. അതിലും ഭേദം തനിക്ക് മലപ്പുറം കിട്ടുന്നതാണ്. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.
മത്സരിക്കണമെന്നു പാര്‍ട്ടിക്കു നിര്‍ബന്ധമാണെങ്കില്‍ കോട്ടയമോ എറണാകുളമോ പത്തനംതിട്ടയോ വേണം. തന്റെ മണ്ഡലം പത്തനംതിട്ടയാണ്. അതുകൊണ്ട് തന്നെ മത്സരിക്കാന്‍ അവിടെയാണ് താല്‍പര്യമെന്നും കണ്ണന്താനം പറഞ്ഞു.