കൊച്ചി: അട്ടപ്പാടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയെ വിമര്‍ശിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം എംപി. പൊലീസല്ല നീതി നടപ്പാക്കേണ്ടതെന്ന് കണ്ണന്താനം പ്രതികരിച്ചു. മാവോയിസ്റ്റ് വിഷയങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എല്ലാ രാഷ്ട്രീയകക്ഷികളും ഒന്നിച്ച് ചര്‍ച്ച ചെയ്യണമെന്നും കണ്ണന്താനം പറഞ്ഞു.
കേരളത്തിലെ ബിജെപിയില്‍ ഗ്രൂപ്പിസം ഉണ്ട്. അത് പരിഹരിക്കാന്‍ കഴിയുന്ന ആള്‍ വേണം അധ്യക്ഷനാകാനെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. പൊതു സമ്മതനും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ആളുകളെയും വേണം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാനെന്നും താന്‍ അധ്യക്ഷനാകാനില്ലെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.