എറണാകുളത്ത് തന്റെ ജയം ഉറപ്പാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

Alphons Kannanthanam

ന്യൂഡല്‍ഹി : എറണാകുളത്ത് തന്റെ ജയം ഉറപ്പാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തര്‍ക്കമില്ലെന്നും സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കണ്ണന്താനം അറിയിച്ചു

അതേസമയം പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും താന്‍ മത്സരിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള അറിയിച്ചു. സ്ഥാനാര്‍ത്ഥി പട്ടിക സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വം ആണെന്നും എല്ലാ ചര്‍ച്ചകളും കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയില്‍ സംസ്ഥാനം നിര്‍ദേശിച്ചത് ഒറ്റപ്പേരാണ്, കേന്ദ്രം ആ പേര് പ്രഖ്യാപിക്കാത്തതെന്തെന്ന് അറിയില്ലന്ന് എം.ടി.രമേശ് പ്രതികരിച്ചു.

Top