ഡല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിത കമ്മിഷന്റെ പ്രസ്താവനക്കെതിരെ കേന്ദ്ര സഹമന്ത്രി അല്‍ഫോസ് കണ്ണന്താനം. ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടേത് വ്യക്തിപരമായ നിലപാടാണ്, ഈ പ്രസ്താവനയോട് കേന്ദ്രസര്‍ക്കാരിന് യാതൊരു ബന്ധവുമില്ല. മതപരമായ കാര്യങ്ങളില്‍ മോദി ഗവണ്‍മെന്റ് ഇടപെടില്ലാന്നും കണ്ണന്താനം വ്യക്തമാക്കി.
വൈദികര്‍ക്കെതിരായ പീഡനക്കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് വനിത കമ്മിഷന്‍ ആവശ്യപ്പെട്ടപ്പോഴാണ് കുമ്പസാരം നിരോധിക്കണമെന്ന കാര്യം പറഞ്ഞത്. വനിത കമ്മിഷന്‍ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും പതിനഞ്ച് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുമ്പസാരം സ്ത്രീകള്‍ ബ്ലാക്ക്‌മെയിലിങ്ങിനിരയാകാന്‍ ഇടയാക്കുമെന്നായിരുന്നു കമ്മിഷന്‍ന്റെ നിലപാട്.
പഞ്ചാബ് പൊലീസ് ജലന്ധര്‍ ബിഷപ്പിനെതിരെ കേസെടുക്കണമെന്ന് കേന്ദ്ര വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ആവശ്യപ്പെടുകയും സത്രീകളുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നും അല്ലാതെ മതപരമായ കാര്യത്തിലല്ലന്നും വനിതാ കമ്മിഷന്‍ പറഞ്ഞു. വൈദികര്‍ക്ക് കേസുകളില്‍ രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.