അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കോവിഡ്

കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനയില്‍ ഭാര്യയ്ക്കും മകനും കോവിഡ് നെഗറ്റീവ് ആയതായും കണ്ണന്താനം അറിയിച്ചു. അടുത്ത 14 ദിവസം ഞാനെന്റെ ലാപ്‌ടോപ്പിനോടൊപ്പമായിരിക്കുമെന്നും ക്വാറന്റീനിന്റെ ഭാഗമായി ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും കണ്ണന്താനം പ്രതികരിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ ഐഎഎസ് ബാച്ച്‌മേറ്റ്‌സുമായി സഹകരിച്ചുള്ള പുസ്തകം പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. ഇതു കഴിഞ്ഞാല്‍ രണ്ടു പുസ്തകങ്ങള്‍ കൂടി തയാറാക്കാനുണ്ട്. എന്റെ നായ്ക്കള്‍, പൂച്ചകള്‍ എന്നിവയോടൊപ്പമുള്ള കളികളാണ് മിസ് ചെയ്യുക എന്നും പേടിക്കാനൊന്നുമില്ല, പ്രാര്‍ഥിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

Top