‘ജനവിധി ലഭിച്ചിരിക്കുന്നത് അഞ്ച് വർഷത്തേക്കാണ് ആജീവനാന്തമല്ല’ പിണറായിക്കെതിരെ കണ്ണന്താനം

Alphons Kannanthanam

കൊച്ചി: ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രന്റെ കസ്റ്റഡിയില്‍ എടുത്ത പിണറായി സര്‍ക്കാരിന്റെ രീതി ജനാധിപത്യ വിരുദ്ധമാണെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. പോലീസ് ദേഹോപദ്രവും ഏല്‍പ്പിച്ചെന്ന് അദ്ദേഹം മജിസ്ട്രേറ്റിനോട് പറഞ്ഞതായി ഞാന്‍ മനസ്സിലാക്കുന്നു. പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരത്തിലുള്ള പ്രവര്‍ത്തി നിന്ദ്യവം അപലപനീയവുമാണ്.

ഭക്തജനങ്ങള്‍ പവിത്രമായി കരുതുന്ന ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സമവായത്തിന്റെ പാത സ്വീകരിക്കണം. ജനഹിതത്തിന് വിരുദ്ധമായ നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരുകള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രി കെ സുരേന്ദ്രനെ കസ്റ്റഡിയിൽ എടുത്ത രീതി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. പോലീസ് ദേഹോപദ്രവം ഏൽപ്പിച്ചെന്ന് അദ്ദേഹം മജിസ്‌ട്രേറ്റിനോട് പറഞ്ഞതായി ഞാൻ മനസിലാക്കുന്നു. പോലീസിന്റെ ഭാഗത്തു നിന്നുള്ള ഇത്തരത്തിലുള്ള പ്രവർത്തി നിന്ദ്യവും അപലപനീയവുമാണ്. ഭക്തജനങ്ങൾ പവിത്രമായി കരുത്തുന്ന ശബരിമലയുടെ കാര്യത്തിൽ സർക്കാർ സമവായത്തിന്റെ പാത സ്വീകരിക്കണം. ജനഹിതത്തിന് വിരുദ്ധമായ നയങ്ങൾ നടപ്പാക്കുന്ന സർക്കാരുകൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ല. ജനവിധി ലഭിച്ചിരിക്കുന്നത് അഞ്ച് വർഷത്തേക്കാണ് ആജീവനാന്തമല്ല.

Top