കൊച്ചി : തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സര്‍വ്വെ ഫലങ്ങള്‍ കൊണ്ട് ജനവിധി അളക്കാനാകില്ലെന്ന് എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.രാജീവ്. വോട്ടര്‍മാരിലേക്ക് എത്തിപ്പെടാനുളള വഴി എളുപ്പമാക്കാന്‍ സര്‍വ്വെകള്‍ കൊണ്ട് സാധിച്ചുവെന്നും പി.രാജീവ് പറഞ്ഞു.
തേവരയിലെ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു ഇത്തവണ പി.രാജീവിന്റെ വിഷുസദ്യ. എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം പൊറ്റക്കുഴിയിലെ കഫര്‍നാമിലെ അന്തേവാസികളോടൊപ്പം വിഷു ആഘോഷിച്ചു.