ചെന്നൈ: അല്‍ക്വയ്ദ ബന്ധമുള്ള ഒരാളെ കൂടി തമിഴ് നാട്ടില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്തു. ഷംസുദ്ദീന് എന്നയാളാണ് ഇന്ന് പിടിയിലായത്.
മധുരയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അറസ്റ്റിലായ നാല് പേരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ എന്‍ഐഎ പിടികൂടിയത്.
മലപ്പുറം, കൊല്ലം കോടതി വളപ്പുകളിലെ സ്ഫോടനങ്ങളില്‍ ഇയാള്‍ക്കുള്ള പങ്ക് എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്ച അല്‍ക്വയ്ദ ബന്ധമുള്ള നാല് പേര് തമിഴ് നാട്ടില്‍ പിടിയിലായിരുന്നു. മധുരയില്‍ നിന്ന് മൂന്ന് പേരും ചെന്നൈയില്‍ നിന്ന് ഒരാളുമാണ് പിടിയിലായത്.