കൊച്ചി : ഇടപ്പള്ളി അല്‍ഷിഫ ആശുപത്രി അടച്ചു പൂട്ടി.
ആശുപത്രിക്കെതിരെ നടന്ന വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. ആശുപത്രിയിലെ ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി ജീവനക്കാരും രോഗികളും രംഗത്ത് വന്നിരുന്നു.
എംബിബിഎസ് ബിരുദം വ്യാജമെന്ന സംശയത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
ഇതിനെ തുടര്‍ന്ന് ഇടപ്പള്ളി അല്‍ഷിഫ ആശുപത്രിയിലെ ഡോക്ടര്‍ ഷാജഹാന്‍ യൂസഫ് സാഹിബിന്റെ ഡിഗ്രിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
മാത്രമല്ല, ഷാജഹാന്‍ യൂസഫിനെ ഐ എം എയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു