ദീപാവലിയ്ക്കും സ്വര്‍ണ്ണ വിലയില്‍ മാറ്റമുണ്ടാകാതെ വിപണി

gold

കൊച്ചി: സംസ്ഥാനത്ത് ദീപാവലിയ്ക്കും സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായില്ല.

പവന് 22,360 രൂപയും ഗ്രാമിന് 2,795 രൂപയുമാണ് വിപണിയില്‍ ഇന്നും.

അഞ്ച് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തന്നെ തുടരുകയാണ്.

ഈ മാസത്തെ ഏറ്റവും വലിയ വിലയാണിപ്പോള്‍. ഈ മാസം ഒന്നിന് 22,000 രൂപയായിരുന്നെങ്കിലും പിന്നീട് 360 രൂപ പല തവണയായി വര്‍ദ്ധിച്ചു.

31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,292 ഡോളറാണ് ആഗോള വിപണിയിലെ വില.

Top