കൊച്ചി: മിണ്ടാപ്രാണിയോടു പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണില്ലാത്ത ക്രൂരത. ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ വളര്‍ത്തുനായയെ മരത്തടികൊണ്ടു തലയ്ക്കടിച്ചു കൊന്നെന്നു പരാതി. ചെങ്ങമനാട് വേണാട്ടു പറമ്പില്‍ മേരി തങ്കച്ചന്റെ വീട്ടില്‍ വളര്‍ത്തുന്ന പഗ് ഇനത്തില്‍പെട്ട ‘പിക്സി’ എന്നു പേരുള്ള നായയെയാണ് അടിച്ചു കൊന്നത്.
ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. പൊലീസ് ഇന്‍സ്പെക്ടര്‍ നായയെ തലയ്ക്ക് അടിച്ചു കൊന്നെന്നാണ് മേരി എസ്പിക്കു നല്കിയ പരാതിയില്‍ പറയുന്നത്. നായയെ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെ ഫ്രിജില്‍ സൂക്ഷിച്ചിരിക്കുകയാണ് കുടുംബം.