കൊച്ചി : ആലുവ ചൂര്‍ണിക്കര പഞ്ചായത്തിന്റെ ഭരണം വീണ്ടും എല്‍.ഡി.എഫ് സ്വന്തമാക്കി. നിലവിലെ യു.ഡി.എഫ് ഭരണ സമിതിയെയാണ് അവിശ്വാസത്തിലൂടെ എല്‍.ഡി.എഫ് പുറത്താക്കിയത്.
യു.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ബാബു പുത്തനങ്ങാടിയെയാണ് അവിശ്വാസ പ്രമേയത്തിലൂടെ എല്‍.ഡി.എഫ് പുറത്താക്കിയത്. 18 അംഗങ്ങളുള്ള ചൂര്‍ണിക്കര പഞ്ചായത്തില്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ 10 എല്‍.ഡി.എഫ് അംഗങ്ങളേ ഹാജരായുളളൂ.
ആറ് മാസത്തിന് മുന്‍പ് എല്‍.ഡി.എഫ് ഭരണ സമിതിയിലെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എ.പി ഉദയകുമാര്‍ ആലുവ ഏരിയ സെക്രട്ടറിയായ ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. അന്ന് എന്‍.സി.പി അംഗവും സ്വതന്ത്ര അംഗവും കൂറുമാറി. ഇതോടെ എല്‍.ഡി.എഫിന് അധികാരം നഷ്മായി. ആറ് മാസത്തിന് ശേഷം എല്‍.ഡി.എഫ് അധികാരം വീണ്ടും തിരിച്ച് പിടിച്ചു.