അല്‍വര്‍: പശുക്കടത്തിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം. രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയോടു ചേര്‍ന്ന അല്‍വറിലാണ് സംഭവം.
സംഭവത്തില്‍ പരുക്കേറ്റ രണ്ടു പേര്‍ ചികില്‍സയിലാണ്. മൂന്നു പശുക്കളും രണ്ടു കിടാക്കളുമായി പോകുകയായിരുന്ന പിക്ക്അപ് വാന്‍ ഗോരക്ഷകര്‍ പിന്തുടര്‍ന്നതോടെയാണ് ആക്രമണം നടന്നത്. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും ക്രൂരമായി മര്‍ദനമേറ്റു. സ്ഥലത്തെത്തിയ പൊലീസ് പരുക്കേറ്റവരെ അല്‍വര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
അക്രമികള്‍ക്കെതിരെ കേസെടുക്കാതെ പരുക്കേറ്റവര്‍ക്കെതിരെയാണു പൊലീസ് കേസ് എടുത്തത്. ജയ്പുരിലെ ചന്തയില്‍നിന്നു 90,000 രൂപയ്ക്കു മൂന്നു പശുക്കളെയും രണ്ടു കിടാക്കളെയും വാങ്ങിയതിന്റെ രേഖകള്‍ കാണിച്ചിട്ടും പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.