മക്കളെ നായികയാക്കാൻ മണിരത്നത്തെ വിളിക്കാനും തയ്യാറെന്ന് ; മധുബാല

പ്രേക്ഷകമനസിൽ ‘റോജ’ എന്ന സുന്ദരി പെണ്കുട്ടി ഇടം നേടിയിട്ട് വർഷങ്ങൾ കഴിഞ്ഞു. റോജയെ അവതരിപിച്ച മധുബാല തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ആരാധക ഹൃദയം കവർന്നിട്ടുണ്ട്.

യോദ്ധ, ഒറ്റയാൾ പട്ടാളം, നീലഗിരി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും പരിചിതമാണ് മധുബാലയുടെ മുഖം.

‘തന്റെ മക്കളെ നായികയാക്കാൻ വേണമെങ്കിൽ മണിരത്നത്തെ വിളിക്കാനും താൻ തയ്യാറാണെന്നാണ്’ താരം ഇപ്പോൾ പറയുന്നത്.

അവർക്ക് സിനിമയിലേക്കുള്ള വാതിൽ തുറന്നു കൊടുക്കാൻ മാത്രമേ തനിക്ക് കഴിയുകയുള്ളുവെന്നും, ജയപരാജയങ്ങൾ നിശ്ചയിക്കേണ്ടത് അവരുടെ കഴിവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്നും താരം കൂട്ടിചേർത്തു. ‘

1999ൽ ബിസിനസുകാരനായ ആനന്ദ് ഷായുമായുള്ള വിവാഹത്തിന് ശേഷം ഏറെ നാൾ മധുബാല സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

മക്കളായ അമേയയും, കിയയും ഇപ്പോൾ വിദ്യാർത്ഥിനികളാണ്. ഒരു നല്ല നടിയാകണമെന്നാണ് അമേയയുടെ ആഗ്രഹം. അതിനുവേണ്ട എല്ലാ പിന്തുണയും അവൾക്ക് നൽകുമെന്നും മധുബാല അറിയിച്ചു.

Top