ഷാര്‍ജ: സുപ്രിംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ സിറ്റി ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് ഒരുക്കുന്ന 28ാമത്തെ അമല്‍ ക്യാമ്പിന് തിങ്കളാഴ്ച തുടക്കമാകുന്നു.
ശാരീരിക വൈകല്യങ്ങളുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള ക്യാമ്പാണ് സംഘടിപ്പിക്കുന്നത്
കുട്ടികള്‍ സമൂഹവുമായി കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നത് ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
‘നമുക്ക് എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്’ എന്നതാണ് ഈ വര്‍ഷത്തെ ക്യാമ്പിന്റെ പ്രമേയം.
ഗള്‍ഫ് നാടുകള്‍ക്കു പുറമെ ജോര്‍ദ്ദാനില്‍ നിന്നും നേപ്പാളില്‍ നിന്നും പ്രതിനിധികള്‍ എത്തും എന്നൊരു പ്രത്യേകതയും ഈ വര്‍ഷത്തെ ക്യാമ്പിനുണ്ട്.
ആദ്യ ദിവസം അല്‍ ഖസബയിലേക്കും പിറ്റേ ദിവസം ക്രീക്ക് പാര്‍ക്ക്, ദുബായ് ഡോള്‍ഫിനേറിയം, ദുബായ് പാര്‍ക്ക്‌സ് എന്നിവിടങ്ങളിലും ക്യാമ്പ് ഉണ്ടാകും.