പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. നിയമഭേദഗതിക്കെതിരെ നിരവധി സിനിമ താരങ്ങള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. പ്രതിഷേധം അറിയിച്ച് സംവിധായകന്‍ അമല്‍ നീരദ് ആണ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ‘നോ എന്‍.ആര്‍.സി’ ‘നോ സി.എ.എ’ എന്ന ഹാഷ് ടാഗോടെ അമല്‍ നീരദ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതിഷേധം അറിയിച്ച പോസ്റ്റ് പങ്കുവച്ചത്.
‘നോ എന്‍.ആര്‍.സി’ ‘നോ സി.എ.എ’ എന്ന ഹാഷ് ടാഗോടെ അമല്‍ നീരദും പ്രതിഷേധം രേഖപ്പെടുത്തി. ‘നമ്മുടെ ആര്‍ജ്ജവത്തിന് ആരും വിലകല്‍പ്പിച്ചെന്ന് വരില്ല. പക്ഷേ നമുക്ക് ആകെയുള്ള സമ്പാദ്യവും അതാണ്. അത് വളരെ ചുരുങ്ങിയ ഒരിടമാണെങ്കിലും അതിനുള്ളില്‍ നാം സ്വതന്ത്രരാണ്. -‘നമ്മുടെ യുദ്ധം’ നയിക്കുന്ന വിദ്യാര്‍ഥികളോട്’ – അമല്‍ നീരദ് കുറിച്ചു.
https://www.instagram.com/p/B6NgyaPpr_r/?utm_source=ig_web_copy_link