ചണ്ഡിഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനും ശിരോമണി അകാലിദളിനുമെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്.
പഞ്ചാബ് നിയമസഭാ നടപടികളില്‍നിന്നു വിട്ടുനില്‍ക്കുന്ന അകാലിദള്‍ നടപടിയെ വിമര്‍ശിച്ച മുഖ്യമന്ത്രി, പ്രകാശ് സിംഗ് ബാദല്‍ ഭീരുവും നുണയനുമാണെന്ന് പരിഹസിച്ചു.
ബാദല്‍ വളരെ സങ്കീര്‍ണതകളുള്ള വ്യക്തിയാണെന്നും, ഓപ്പറേഷന് ബ്ലൂസ്റ്റാറിനെ തുടര്‍ന്ന് പഞ്ചാബിലുണ്ടായ പ്രശ്നങ്ങള്‍ക്കു കാരണം ബാദലാണ്. ഭീകരതയുടെ കാലത്ത് അദ്ദേഹം സമാധാന പ്രക്രിയകളെ അടിച്ചമര്‍ത്തി. അദ്ദേഹത്തിനുനേരെ മൃദുസമീപനത്തിന്റെ ആവശ്യമില്ല. പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ബാദല്‍ ഇന്നത്തെ സെഷനില്‍നിന്ന് ഒളിച്ചോടിയത്. പഞ്ചാബിന്റെ സത്യസന്ധമായ ചരിത്രം രചിക്കപ്പെടുമ്പോള്‍ ബാദല്‍ ദുഷ്ടശക്തിയായി ചിത്രീകരിക്കപ്പെടുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.