അമരീന്ദര്‍ സിങ് രാജ്യദ്രോഹി; രൂക്ഷവിമര്‍ശനങ്ങളുമായി നവ്‌ജോത് സിങ് സിദ്ദു

ന്യൂഡല്‍ഹി: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനങ്ങളുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദു. അമരീന്ദര്‍ സിങ് രാജ്യദ്രോഹിയാണ് എന്നും അത് കൊണ്ടാണ് അയാളെ കോണ്‍ഗ്രസ് പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.

‘അമരീന്ദര്‍ ഇക്കാലമത്രയും ബി.ജെ.പി യുടെ പാവയായിരുന്നു. ഒപ്പം അയാള്‍ ഒരു രാജ്യദ്രോഹിയായിരുന്നു. അത് കൊണ്ടു തന്നെ ഞങ്ങള്‍ അയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി’. സിദ്ദു പറഞ്ഞു.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബില്‍ നല്‍കുന്ന വാഗ്ദാനങ്ങളൊക്കെ പൊള്ളയാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ. പി വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി യുടെ വര്‍ഗീയ രാഷ്ട്രീയത്തെ പഞ്ചാബ് ജനത തള്ളിക്കളയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top