ചണ്ഡിഗഡ്: പഞ്ചാബില്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വി.പി. സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു.കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. പത്തു വര്‍ഷത്തിനു ശേഷമാണു പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്.
മന്ത്രിസഭാംഗങ്ങളായി നവ്‌ജ്യോത് സിംഗ് സിദ്ദു, മന്‍പ്രീത് ബദല്‍, ബ്രഹം മോഹിന്ദ്ര, ചര്‍ണ്‍ജിത്ത് ചന്നി, റാണ ഗുര്‍ജിത്ത്, ത്രിപത് ബജ്വ, അരുണ ചൗധരി, റസിയ സുല്‍ത്താന എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. 117 അംഗസഭയില്‍ 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്.
മന്ത്രിമാരുടെ വകുപ്പുകള്‍ ഏതെന്ന കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല. മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്.