അമരീന്ദര്‍ സിങ് അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. അമരീന്ദറിനൊപ്പം കര്‍ഷക സംഘടന പ്രതിനിധികളും കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസമാണ് അമരീന്ദര്‍ സിങ് പഞ്ചാബില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. അമിത് ഷായുമായി ഇന്ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ സഖ്യ ചര്‍ച്ചകളും ഉണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ മാസമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട അദ്ദേഹം മറ്റു പാര്‍ട്ടികളിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അമരീന്ദര്‍ അറിയിച്ചു. അതിനുശേഷമാണ് പുതിയപാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്.

Top