അപ്പോഴേ ഞാന്‍ പറഞ്ഞില്ലേ, രാജിവെച്ച നവജ്യോത് സിങ് സിദ്ദുവിനെ പരിഹസിച്ച് അമരീന്ദര്‍ സിങ്

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച നവജ്യോത് സിങ് സിദ്ദുവിനെ പരിഹസിച്ച് മുന്‍ മുഖ്യമന്ത്രിയായ അമരീന്ദര്‍ സിങ്.

ഞാന്‍ നേരത്തെ പറഞ്ഞിരുന്നില്ലേ, സ്ഥിരതയുള്ള ആളല്ല ഇയാളെന്ന് സിദ്ദുവിന്റെ രാജിക്ക് പിന്നാലെ അമരീന്ദര്‍ ട്വിറ്ററില്‍ കുറിച്ചു. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിന് അനുയോജ്യനല്ല സിദ്ദുവെന്നും അമരീന്ദര്‍ കുറിച്ചു.

നേരത്തെ, പാകിസ്താനുമായി ബന്ധമുള്ള ആളാണ് സിദ്ദുവെന്നും, എന്തുവില കൊടുത്തും സിദ്ദു പഞ്ചാബിന്റെ മുഖ്യമന്ത്രിയാകുന്നത് തടയുമെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.

സിദ്ദുവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അമരീന്ദര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്.

Top