അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെയുള്ള ഭീകരാക്രമണം ; പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബ

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബയെന്ന് അന്വേഷണസംഘം.

തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബറ്റാന്‍ഗൂ മേഖലയില്‍ തിങ്കളാഴ്ച രാത്രി 8.20നാണ് ആക്രമണമുണ്ടായത്. അപകടത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ക്കു പരിക്കേറ്റിറ്റുണ്ട്.

തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഗുജറാത്തില്‍നിന്നുള്ള സംഘമായിരുന്നു ബസിലുണ്ടായിരുന്നത്. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്.

പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാറിനു നേര്‍ക്കാണു ഭീകരര്‍ ആദ്യം ആക്രമണം നടത്തിയത്. തീര്‍ത്ഥാടകരുടെ ബസിനു നേരെയും വെടിവയ്പുണ്ടായി.

മൂന്നു പേരാണ് ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം.

Top