ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്ക് 1,561 തീര്‍ഥാടകരുടെ പുതിയ സംഘം യാത്ര പുറപ്പെട്ടു. പഹല്‍ഗാം, ബാല്‍താല്‍ എന്നീ രണ്ടു വഴികളിലൂടെയാണ് തീര്‍ഥാടകര്‍ അമര്‍നാഥിലേക്ക് എത്തുന്നത്. രണ്ടു മാസം നീളുന്ന തീര്‍ഥാടനയാത്ര ഓഗസ്റ്റ് 26ന് സമാപിക്കും.