കനത്ത മഴയെ തുടര്‍ന്നു നിര്‍ത്തിവച്ച അമര്‍നാഥ് തീര്‍ഥയാത്ര തിങ്കളാഴ്ച പുനരാരംഭിച്ചു

amarnath

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത മഴയെ തുടര്‍ന്നു നിര്‍ത്തിവച്ച അമര്‍നാഥ് തീര്‍ഥയാത്ര തിങ്കളാഴ്ച രാവിലെ പുനരാരംഭിച്ചു. മഴയില്‍ ഒന്നിലേറെ സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ബാല്‍താല്‍ ക്യാമ്പില്‍ നിന്ന് പുറപ്പെട്ട തീര്‍ഥാടകര്‍ പഹല്‍ഗാം, ബാല്‍താല്‍ എന്നീ രണ്ടു വഴികളിലൂടെയാണ് അമര്‍നാഥിലെത്തുന്നത്.

ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നു രണ്ട് സംഘങ്ങള്‍ പുറപ്പെട്ടിരുന്നു. ഇതില്‍ ആദ്യ സംഘം പഹല്‍ഗാം ക്യാമ്പിലേക്കും രണ്ടാമത്തെ സംഘം ബാല്‍താല്‍ ബേസ് ക്യാമ്പിലേക്കുമാണ് പോയത്. റോഡില്‍ തടസ്സമൊന്നുമില്ലെങ്കില്‍ കൂടതല്‍ തീര്‍ഥാടകര്‍ എത്തുമെന്നാണ് വിവരം.

Top