ജമ്മു കശ്മീര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്റര്‍ ബുര്‍ഹാന്‍വാനിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജമ്മുവില്‍ നിന്നുള്ള അമര്‍നാഥ് തീര്‍ത്ഥാടകരുടെ ഞായറാഴ്ചത്തെ യത്രക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ചരമവാര്‍ഷികത്തോടനുബന്ധിച്ച് കശ്മീരിലുടനീളം വിഘടനവാദികളുടെ സമരം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജമ്മുവിലെ യാത്രി നിവാസ് ബേസ് കാമ്പില്‍ നിന്ന് പുതിയ തീര്‍ത്ഥാടകരെ ആരെയും ഞായറാഴ്ച അമര്‍നാഥിലേക്ക് വിടില്ലെന്നും ബാല്‍ത്തലിലും പഹല്‍ഗാമിലും നേരത്തേ എത്തിച്ചേര്‍ന്നവരെമാത്രമേ ഗുഹാ ക്ഷേത്രത്തിലേക്ക് കടത്തി വിടൂ എന്നും അധികൃതര്‍ വ്യക്തമാക്കി.