അമാസ്ഫിറ്റ് ബിപ് യു പ്രോ സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു

ന്ത്യയിൽ വിപണിയിലെത്തിയ അമാസ്ഫിറ്റ് ബിപ് യു പ്രോ ഏപ്രിൽ 14 മുതൽ ആമസോൺ വഴി വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു. ബിപ് സീരീസിൽ വരുന്ന ഈ പുതിയ സ്മാർട്ട് വാച്ചിൽ ജിപി‌എസും അന്തർനിർമ്മിതമായ ആമസോൺ അലക്സയും ഉൾപ്പെടുത്തിയിരിക്കുന്നു.

SPO2 മോണിറ്റർ വരുന്ന ഹെൽത്ത് ട്രാക്കിംഗ് സവിശേഷതയും ഇതിലുണ്ട്.കഴിഞ്ഞ വർഷം അവതരിപ്പിച്ച അമാസ്ഫിറ്റ് ബിപ് യു സ്മാർട്ട് വാച്ച് പോലെ ഡിസ്പ്ലേ കസ്റ്റമൈസേഷനായി 50 വാച്ച് ഫെയ്സുകളാണ് അമാസ്ഫിറ്റ് ബിപ് യു പ്രോ ഉപയോക്താക്കൾക്ക് ഇതിൽ നൽകിയിട്ടുള്ളത്.

ഇന്ത്യയിലെ അമാസ്ഫിറ്റ് ബിപ് യു പ്രോയുടെ വില 4,999 രൂപയാണ്. ഏപ്രിൽ 14 മുതൽ ഇത് അമാസ്ഫിറ്റ് വെബ്‌സൈറ്റ്, ആമസോൺ ഇന്ത്യ എന്നിവയിലൂടെ ഈ സ്മാർട്ട് വാച്ച് വിൽപ്പയ്ക്ക് ലഭ്യമാക്കും. ഓട്ടം, സൈക്ലിംഗ്, യോഗ, നൃത്തം, സ്കേറ്റിംഗ്, കിക്ക്ബോക്സിംഗ് എന്നിവ ഉൾപ്പെടുന്ന 60 ലധികം സ്പോർട്സ് മോഡുകൾ ഇതിൽ ഉൾപ്പെടുന്നു.

Top