ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് സെഡാന്‍ അമേസിന്റെ പരിഷ്‌കരിച്ച പതിപ്പ് വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. 2021 ആഗസ്റ്റ് 18ന് വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നും പുതിയ മോഡലിന്റെ ബുക്കംഗ് കമ്പനി സ്വീകരിച്ചു തുടങ്ങിയതായും കാര്‍വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 21000 രൂപ നല്‍കി ഹോണ്ട ഡീലര്‍ഷിപ്പില്‍ നിന്നോ, 5000 രൂപ നല്‍കി ഓണ്‍ലൈനായോ പുതിയ കാര്‍ ബുക്ക് ചെയ്യാം. ചില ഹോണ്ട ഡീലര്‍ഷിപ്പുകള്‍ വാഹനത്തിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായി കഴിഞ്ഞ ആഴ്ചയില്‍ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയാണു ഹോണ്ട വീണ്ടും അമേസുമായി എത്തുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന അമേസ് ഹോണ്ട പല വിദേശ വിപണികളിലേക്കും കയറ്റുമതി ചെയ്യുന്നുമുണ്ട്. രണ്ടാം തലമുറ ബ്രിയോ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് അമേസിന്റെ പുതിയ പതിപ്പ് ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. റീഡിസൈന്‍ ചെയ്ത ഗ്രില്ലും ബമ്പറും, പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിങ്ങനെയുള്ള ചില മാറ്റങ്ങള്‍ വാഹനത്തിലുണ്ടാകും.
അമേസ് ഫേസ്-ലിഫ്റ്റില്‍ ഹോണ്ട പുത്തന്‍ നിറങ്ങളും ഉള്‍പ്പെടുത്തും. റീഡിസൈന്‍ ചെയ്ത ഡാഷ്‌ബോര്‍ഡ്, പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പരിഷ്‌കരിച്ച അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് ഇന്റീരിയറില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍. പുത്തന്‍ അമേസിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ സിറ്റി സെഡാനില്‍ ഹോണ്ട അവതരിപ്പിച്ച ചില ഫീച്ചറുകളും ഉണ്ടായേക്കും.
2013-ല്‍ എത്തിയ അമേസിന്റെ രണ്ടാം തലമുറ 2018ലാണ് എത്തുന്നത്. ഈ മോഡലാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. കോംപാക്ട് സെഡാന്‍ ശ്രേണിലെ മികച്ച വില്‍പ്പനയുള്ള മോഡലിനൊപ്പം, ഹോണ്ടയുടെ ടോപ്പ് സെല്ലിങ്ങ് കാറുകളുടെ പട്ടികയിലേക്കും അമേസ് എത്തിയിട്ടുണ്ട്. 2013 ഏപ്രിലില്‍ അവതരിപ്പിച്ച ശേഷം 2018 മാര്‍ച്ച് വരെ ഈ മോഡലിന്റെ 2.6 ലക്ഷം യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചെന്നാണ് കണക്കുകള്‍. തുടര്‍ന്ന് 2018 മേയ് മാസത്തില്‍ അവതരിപ്പിച്ച രണ്ടാം തലമുറയുടെ 1.4 ലക്ഷം യൂണിറ്റുകളും ഇതുവരെ വിറ്റഴിച്ചുവെന്ന് കമ്പനി പറയുന്നു.
ഇതിലെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് മികച്ച വില്‍പ്പന. അമേസ് വില്‍പനയില്‍ 44 ശതമാനത്തോളം വന്‍നഗരങ്ങളുടെ സംഭാവനയാണെന്നാണു ഹോണ്ടയുടെ കണക്ക്. അവശേഷിക്കുന്ന 56% രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളില്‍ നിന്നു ലഭിച്ചതാണ്. ഒപ്പം അമേയ്‌സിന്റെ ഓട്ടമാറ്റിക് പതിപ്പിനോടുള്ള പ്രിയമേറുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആദ്യ തലമുറ അമേയ്‌സ് വില്‍പനയില്‍ 10 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു സി വി ടി പതിപ്പിന്റെ വിഹിതം. എന്നാല്‍ പുതിയ മോഡലിന്റെ വില്‍പനയില്‍ 20 ശതമാനത്തോളം ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള കാറുകളാണ്.
2020 ഫെബ്രുവരിയിലാണ് വാഹനത്തിന്റെ ബിഎസ്6 പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. ബിഎസ് 6 പാലിച്ചപ്പോഴും വാഹനത്തിന്റെ എന്‍ജിന്‍ സ്പെസിഫിക്കേഷനുകളില്‍ മാറ്റം വന്നില്ല. 1.2 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍, 1.5 ലിറ്റര്‍ ഐ-ഡിടെക് ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാന്വല്‍, സിവിടി എന്നിവ രണ്ട് എന്‍ജിനുകളുടെയും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ്. പെട്രോള്‍ എന്‍ജിന്‍ 89 ബിഎച്ച്പി, 110 എന്‍എം ഉല്‍പ്പാദിപ്പിക്കും. മാന്വല്‍ ട്രാന്‍സ്മിഷനുമായി ചേര്‍ത്തുവെച്ച ഡീസല്‍ എന്‍ജിന്‍ 99 ബിഎച്ച്പി, 200 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. സിവിടി ഘടിപ്പിക്കുമ്പോള്‍ 79 ബിഎച്ച്പി, 160 എന്‍എം ഉല്‍പ്പാദിപ്പിക്കും. കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ മാരുതി സുസുക്കി ഡിസയര്‍, ഫോര്‍ഡ് ആസ്പയര്‍, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോര്‍ എന്നിവരാണ് അമേസിന്റെ എതിരാളികള്‍.