ഇ കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണും, ഫ്ലിപ്കാർട്ടും വമ്പൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ്.
ഫ്ലിപ്പ് കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേ സെയില്‍ സെപ്റ്റംബര്‍ 20ന് ആരംഭിക്കുമ്പോള്‍ ആമസോണിന്റെ ദി ഗ്രേറ്റ് ഇന്ത്യാ സേയില്‍ സെപ്റ്റംബര്‍ 21നാണ് ആരംഭിക്കുന്നത്.
ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങി ഒട്ടനേകം ഉല്‍പ്പന്നങ്ങളാണ് ഇത്തവണ ഓഫര്‍ വിലയില്‍ ഓണ്‍ലൈന്‍ വിപണിയിലെത്തുക.
സെപ്റ്റംബര്‍ 20 മുതല്‍ 24 വരെ ഫ്‌ളിപ്കാര്‍ട്ടില്‍ നടക്കുന്ന ബിഗ് ബില്ല്യണ്‍ സെയിലില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന വിലക്കിഴിവിന് പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും ഒപ്പം നോ കോസ്റ്റ് ഇഎംഐയും ലഭിക്കും.
സെപ്റ്റംബര്‍ 21 മുതലാണ് ഫ്‌ളിപ്കാര്‍ട്ടില്‍ മൊബൈല്‍ ഫോണുകള്‍ക്ക് ഓഫര്‍ ലഭിക്കുക. എന്നാല്‍ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും സെപ്റ്റംബര്‍ 20 മുതല്‍ തന്നെ ഓഫര്‍ വിലയില്‍ ലഭ്യമാവും.
എന്നാൽ വിലക്കിഴിവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഫ്‌ളിപ്കാര്‍ട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
സാംസങ്, ഓപ്പോ, എച്ച്ടിസി, അസുസ്, പാനസോണിക്, യു യുറേക, ക്‌സോളോ, ഇന്റക്‌സ് തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്‌ഫോണുകള്‍ ആകര്‍ഷകമായ വിലക്കിഴിവില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാവുമെന്നാണ് പുതിയ വിവരം.
സെപ്റ്റംബര്‍ 21ന് ആരംഭിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യാ സെയിലില്‍ 40,000 ല്‍ അധികം ഓഫറുകളാണ് ഉണ്ടാവുക.
മൊബൈല്‍ ഫോണുകളില്‍ 500 ഓഫറുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് 2500 ഓഫറുകളും ഗൃഹോപകരണങ്ങളില്‍ 10,000-ല്‍ അധികം ഓഫറുകളും ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 300,000 ഓഫറുകളും ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, ലെനോവോ, എല്‍ജി എന്നിവയുള്‍പ്പടെയുള്ള കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ക്ക് 40 ശതമാനംവരെയുള്ള ഓഫറുകള്‍ ലഭിക്കുമെന്ന് ആമസോണ്‍ ഇന്ത്യ പറയുന്നു.
ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെയും വിലക്കിഴിവ് ലഭിക്കും.
ലാപ്‌ടോപ്പുകള്‍ക്ക് 20 ശതമാനവും ടിവിയ്ക്ക് 40 ശതമാനം വരെയും ക്യാമറകള്‍ക്ക് 55 ശതമാനം വരെയും ആമസോണില്‍ വിലക്കുറവുണ്ടാവും. എച്ച്ഡിഎഫ്‌സി ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം കാഷ്ബാക്കും ആമസോണ്‍ നല്‍കുന്നുണ്ട്.
ആമസോണ്‍ പേ ഉപയോഗിക്കുന്നവര്‍ക്കും 10 ശതമാനം കാഷ്ബാക്ക് ലഭിക്കും. ആമസോണ്‍ ആപ്പ് ജാക്ക്‌പോട്ട് മത്സരത്തില്‍ 2 ലക്ഷം രൂപയിലധികം വരുന്ന സമ്മാനങ്ങളും ആമസോണ്‍ നല്‍കും.