ന്യൂയോര്‍ക്ക്: കളിയാക്കലുകള്‍ക്ക് പിന്നാലെ ലോഗോയില്‍ വ്യത്യാസം വരുത്തി ആമസോണ്‍. തങ്ങളുടെ മൊബൈല്‍ ആപ്പിന്റെ ലോഗോയിലാണ് പുതിയ മാറ്റം വരുത്തിയിരിക്കുന്നത്. മുന്‍പുണ്ടായിരുന്ന ലോഗോയ്ക്ക് അഡോള്‍ഫ് ഹിറ്റ്ലറുടെ മീശയുമായി ചേര്‍ച്ചയുണ്ടെന്ന പറഞ്ഞ് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പുറകെയാണ് ആമസോണ്‍ ലോഗോയ്ക്ക് മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
ലോഗോയിലെ നീല സ്റ്റിക്കര്‍ ടെയ്പ്പിന്റെ ഭാഗത്തെയാണ് നിരവധി പേര് വിമര്‍ശിച്ചത്. ഇതോടെ ലോഗയിലെ നീല നിറത്തിലുള്ള ഭാഗത്തിന് നേരിയ മാറ്റം വരുത്തുകയായിരുന്നു. പരിഷ്ക്കരിച്ച ലോഗോയില്‍ നീല ഭാഗം ഒരു പേപ്പര്‍ മടക്കി വച്ചതുപോലെയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആമസോണിന്റെ ലോഗോ മാറ്റുന്നത്. ജനുവരിയുടെ തുടക്കത്തിലാണ് ഷോപ്പിങ് കാര്‍ട്ടിന്റെ രൂപമുള്ള ലോഗോയ്ക്ക് പകരം മറ്റൊരു ലോഗോ ആമസോണ്‍ പരീക്ഷിച്ചത്.