ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ രൂപീകരണം; മൂന്ന് വമ്പന്‍ കമ്പനികള്‍ ഒന്നിക്കുന്നു

HEALTH-COMPANI

ന്യൂഡല്‍ഹി: മൂന്ന് വമ്പന്‍ കമ്പനികള്‍ ഒന്നിച്ച് ചേര്‍ന്ന് ഹെല്‍ത്ത് കെയര്‍ കമ്പനി രൂപീകരിക്കാന്‍ ഒരുങ്ങുന്നു. പ്രമുഖ സര്‍ജനും മെഡിക്കല്‍ പ്രൊഫസറുമായ അതുല്‍ ഗവാന്‍ഡെയുമായി സഹകരിച്ചായിരിക്കും കമ്പനിയുടെ പ്രവര്‍ത്തനം.

പ്രശസ്ത നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ ബെര്‍ക് ഷെയര്‍ ഹാത് വെ, ആമസോണ്‍ ഡോട്ട് കോം, ജെപി മോര്‍ഗന്‍ എന്നീ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് രൂപം നല്‍കാന്‍ ഒരുങ്ങുന്നത്.

ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനി ഈ മൂന്ന് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കു വേണ്ടിയാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. മൂന്ന് കമ്പനികളിലുമായി പത്തുലോക്ഷത്തോളം ജീവനക്കാരാണ് ഉള്ളത്.

ആമസോണിന്റെ സാങ്കേതിക സാധ്യതകളും ഇന്ത്യന്‍ വംശജനായ അതുല്‍ ഗവാന്‍ഡെയുടെ സര്‍ജിക്കല്‍ മികവും കമ്പനിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top