ഓണ്‍ലൈന്‍ ഭീമനായ ആമസോണ്‍ ‘ആമസോണ്‍ ഗിഫ്റ്റ് കൂപ്പണ്‍’ എന്ന തരത്തിൽ പ്രചരിക്കുന്ന മെസേജ് വ്യാജം. വാസ്തവത്തില്‍ അതൊരു വ്യാജ ലിങ്ക് മാത്രമാണ്. വ്യാജന്‍ എന്നതിനേക്കാള്‍, അപകടകാരിയുമാണ്.ഈ ലിങ്കില്‍ ക്ലിക് ചെയ്താല്‍ എത്തിച്ചേരുക പുതിയൊരു വിന്‍ഡോയിലാണ്. ‘നിങ്ങളെ ഞങ്ങളുടെ സര്‍വേയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ ശേഷം നിങ്ങള്‍ക്ക് ലഭിക്കും ആകര്‍ഷകമായ സമ്മാനം എന്ന മെസേജ് ഈ വിന്‍ഡോയില്‍ ലഭിക്കും.’
ഉത്തരങ്ങള്‍ സബ്മിറ്റ് ചെയ്താല്‍ ഏതാനും ഗിഫ്റ്റ് ബോക്‌സുകളുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയും, അവയിലൊന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും.ഈ ചോദ്യങ്ങള്‍ അഞ്ച് വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കോ ഇരുപത് സുഹൃത്തുക്കള്‍ക്കോ ഷെയര്‍ ചെയ്യണം. അവരെല്ലാവരും ഒരു ആപ് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ പങ്കുവെക്കുകയും വേണം. എങ്കില്‍ 5 – 7 ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് സമ്മാനം ലഭിക്കുന്നതാണ്.
എന്നാൽ, ഇത്തരം സൈറ്റുകളില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കുന്നത് വലിയ തരത്തിലുള്ള സുരക്ഷ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതാണ്. പ്രചരിക്കുന്ന മെസ്സേജും വ്യാജമാണ്.