ആമസോണ്‍- ഫ്‌ലിപ്പ്കാര്‍ട്ട് ഓഫര്‍ സെയില്‍ എത്തി

ന്യൂഡല്‍ഹി: രാജ്യത്തെ ഉത്സവകാലം പ്രമാണിച്ച് ആമസോണും, ഫ്‌ലിപ്പ്കാര്‍ട്ടും വന്‍ ഓഫര്‍ സെയിലാണ് നടത്താറുള്ളത്. ഈ വര്‍ഷത്തെ ആദ്യത്തെ ഓഫര്‍ സെയില്‍ ഈ ആഴ്ച അവസാനം ആരംഭിക്കുകയാണ്. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലും, ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേസും സെപ്തംബര്‍ 29ന് ആരംഭിച്ച് ഒക്ടോബര്‍ 4നാണ് അവസാനിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പ്, ടിവി,ഹെഡ്‌ഫോണ്‍ എന്നിവയ്ക്ക് വലിയ ഓഫറുകളാണ് വാഗ്ദാനം ചെയ്യപ്പെടുന്നത്.

ആമസോണ്‍ പ്രൈം മെമ്പര്‍മാര്‍ക്ക് വേണ്ടി സെപ്തംബര്‍ 28 സെയില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാര്‍ഡിനാല്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌ക്കൗണ്ട് എല്ലാ സാധനത്തിനും ലഭിക്കും. വണ്‍പ്ലസ്, വിവോ, ലെനോവ, ആമസോണ്‍ ബെസിക്‌സ്, സാംസങ്ങ് എന്നീ കമ്പനികള്‍ പുതിയ ഉത്പന്നങ്ങള്‍ എത്തിക്കും. സ്മാര്‍ട്‌ഫോണുകളില്‍ വണ്‍പ്ലസ് 7, സാംസങ് ഗ്യാലക്‌സി M30 എന്നിവയ്ക്കാണ് മികച്ച ഓഫര്‍. വണ്‍പ്ലസ് 7 പ്രോ, ആപ്പിള്‍ ഐഫോണ്‍ XR, സാംസങ് ഗ്യാലക്‌സി നോട്ട് 9 എന്നീ ഫോണുകള്‍ക്കും വിലക്കിഴിവുണ്ട്.

എന്നാല്‍ വിലക്കിഴിവ് എത്രയാണെന്ന് ആമസോണ്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റെഡ്മി 7 നും വിലക്കിഴിവുണ്ടാകും. 4,000 എംഎഎച്ചാണ് ബാറ്ററി. ഓരോ ബ്രാന്‍ഡുകള്‍ക്കും നല്‍കുന്ന വിലക്കിഴിവ് എത്രയാണെന്ന് വെവ്വേറെ ദിവസങ്ങളിലാണ് ആമസോണ്‍ അറിയിക്കുന്നത്. ഒപ്പോ, വിവോ, സാംസങ് ഫോണുകളുടെ ഓഫര്‍ സെപ്റ്റംബര്‍ 25 ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഇലക്ട്രോണിക്ക് ഉത്പന്നങ്ങളുടെ മാത്രം ഡീല്‍ എന്ന നിലയില്‍ 6000 ഡീലുകള്‍ ആമസോണ്‍ അവതരിപ്പിക്കും എന്നാണ് സൂചന. ഇതേ സമയത്ത് തന്നെയാണ് ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സ് അവതരിപ്പിക്കുന്നത്. ഫ്‌ലിപ്പ്കാര്‍ട്ട് പ്ലസ് മെമ്പര്‍മാര്‍ക്ക് സെപ്തംബര്‍ 28 വൈകീട്ട് 8 മണി മുതല്‍ ഡീലുകള്‍ ലഭിക്കും. ബാക്കിയുള്ളവര്‍ക്ക് ഓഫര്‍ സെപ്തംബര്‍ 29 പുലര്‍ച്ചെ 12 മുതല്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെപ്പോലെ വിവിധ ഘട്ടങ്ങളായാണ് ഫ്‌ലിപ്പ്കാര്‍ട്ട് ഓഫറുകള്‍ നല്‍കുന്നത്. ആദ്യ ദിവസം ടിവി, വീട്ടുപകരണങ്ങള്‍, സ്മാര്‍ട്ട് വെയറബിള്‍സ് എന്നിവയ്ക്കാണ് ഓഫര്‍. സെപ്തംബര്‍ 30 മുതലാണ് സ്മാര്‍ട്ട്‌ഫോണുകളുടെ ഓഫര്‍. ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉള്ളവര്‍ക്കും, ഐസിഐസി ക്രഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കും എല്ലാ പര്‍ച്ചേസിനും 10 ശതമാനം ഓഫര്‍ ലഭിക്കും.

Top