ആമസോണ്‍ പ്ലാറ്റ്‌ഫോമില്‍ വീണ്ടും ഇഎംഐ ഫെസ്റ്റ് പ്രഖ്യാപിച്ചു.
ഘട്ടം ഘട്ടമായി തിരിച്ചടക്കാവുന്ന അവസരം ഉപഭോക്താക്കള്‍ക്കു നല്‍കുകയാണു കമ്പനി.
അടിസ്ഥാനപരമായി ഇതിനെ ‘നോ കോസ്റ്റ് ഇഎം ഓഫര്‍’ എന്നു പറയാം.നവംബര്‍ 20 മുതല്‍ 26 വരെയാണ് ആമസോണില്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ടിവികള്‍ക്കും മൊബൈലുകള്‍ക്കുമാണ് പ്രത്യേക ഓഫറുകള്‍. ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്.
ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, സിറ്റി ബാങ്ക്, എസ്ബിഐ, ഇന്‍ഡസ്, യസ് ബാങ്ക്, കൊടാക്, ആര്‍ബിഎല്‍, എച്ച്എസ്ബിസി എന്നിവയാണ് നോകോസ്റ്റ് ഇഎംഐ ഓഫറിന് അര്‍ഹമായ ബാങ്കുകള്‍.