ഓണ്‍ലൈന്‍ റീട്ടെയ്ലിങ്ങ് സ്ഥാപനമായ ആമസോണ്‍ഡോട്ട്കോം ഭാരതി എയര്‍ടെല്ലില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. 200 കോടി ഡോളര്‍(15,105 കോടി രൂപ)ആണ് നിക്ഷേപിക്കുന്നത്.ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വളര്‍ന്നുവരുന്ന രാജ്യത്തെ ഡിജിറ്റല്‍ ഇക്കോണമിയെ ലക്ഷ്യമിട്ടാണ് യുഎസ് ടെക് ഭീമന്റെ വരവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഭാരതി എയര്‍ടെലിന്റെ നിലവിലെ മൂല്യവുമായി താരതമ്യംചെയ്യുമ്പോള്‍ കമ്പനിയുടെ ഉടമസ്ഥാവകാശത്തില്‍ അഞ്ചുശതമാനം വിഹിതമാകും ആമസോണിന് ലഭിക്കുക.
30 കോടി വരിക്കാരുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയാണ് എയര്‍ടെല്‍.