ആമസോണ്‍; കാഷ്യര്‍ലെസ്സ് സൂപ്പര്‍മാര്‍ക്കറ്റുകളും പോപ്പ്-അപ്പ് സ്റ്റോറുകളും 2020ല്‍

സൂപ്പര്‍മാര്‍ക്കറ്റുകളും പോപ്പ്-അപ്പ് സ്റ്റോറുകളും ആരംഭിക്കാനൊരുങ്ങി ആമസോണ്‍. കമ്പനിയുടെ കാഷ്യര്‍ലെസ്സ് സങ്കല്‍പ്പങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മറ്റ് ചില്ലറ വ്യാപാരികള്‍ക്ക് കാഷ്യര്‍ലെസ്സ് സാങ്കേതികവിദ്യയ്ക്കുള്ള ലൈസന്‍സ് നല്‍കാനും സാധ്യതയുണ്ട്. പുതിയ സ്റ്റോര്‍ ഫോര്‍മാറ്റുകളും ലൈസന്‍സിംഗ് സംരംഭവും 2020 ന്റെ ആരംഭത്തില്‍ തന്നെ തുടങ്ങുമെന്നാണ് സൂചന.

സിയാറ്റിലിലെ ക്യാപിറ്റല്‍ ഹില്‍ പരിസരത്ത് 10,400 ചതുരശ്രയടി (966 ചതുരശ്ര മീറ്റര്‍) റീട്ടെയില്‍ സ്ഥലത്ത് ഗോ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റ് ആമസോണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരുക്കിക്കഴിഞ്ഞു. ‘ഗോ സൂപ്പര്‍ മാര്‍ക്കറ്റ്സ്, പോപ്പ് അപ്പ് സ്റ്റോഴ്‌സ്’ എന്ന പേരിലാണ് ഇവ അറിയപ്പെടുക. ഇവിടെ ഉപഭോക്താക്കളില്‍നിന്ന് പണം വാങ്ങാന്‍ കാഷ്യര്‍ ഉണ്ടാകില്ല. സാധനം വാങ്ങിയാല്‍ ഓണ്‍ലൈനായി പണം അടയ്ക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.

സങ്കീര്‍ണ്ണമായ ക്യാമറകളുടെയും സോഫ്റ്റ് വെയറുകളുടെയും ഒരു കൂട്ടം ഉപയോക്താക്കള്‍ എന്തൊക്കെയാണ് സ്റ്റോറില്‍ നിന്നും എടുത്തതെന്നും അത് മനസിലാക്കുകയും അതിനു അനുസൃതമായി യാന്ത്രികമായി പണം ഈടാക്കുകയും ചെയ്യുന്നു.

Top