ഇന്ത്യയില്‍ 1600 കോടി രൂപ നിക്ഷേപിച്ച് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍.
രാജ്യത്തെ പ്രമുഖ എതിരാളിയായ ഫ്‌ളിപ്കാര്‍ട്ടിനെതിരെ പോരാടുകയാണ് ആമസോണിന്റെ പ്രമുഖ ലക്ഷ്യം.
ടൈഗര്‍ ഗ്ലാബലിന്റെ പിന്തുണയുള്ള ഫ്‌ളിപ്കാര്‍ട്ടിന് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ വര്‍ഷം ആദ്യം 140 കോടി ഡോളറിന്റെ ഫണ്ടിംഗ് ലഭിച്ചിരുന്നു.
ആമസോണിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായാണ് 1600 കോടി നിക്ഷേപിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് ചെറുകിട ബിസിനസുകാരും സംരംഭകരും പങ്കെടുക്കുന്ന മുപ്പത് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രൈം ഡേ ഓഫറുകളുമായി ആമസോണ്‍ ഇന്ത്യ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ജൂലൈ അഞ്ചു മുതല്‍ പത്തു വരെ സ്ട്രീം ഫെസ്റ്റോടുകൂടിയാണ് പ്രൈം ഡേയുടെ തുടക്കം. ആറ് പുതിയ ഇന്ത്യന്‍, ഇന്റര്‍നാഷണല്‍ ബ്ലോക്ക്ബസ്റ്ററുകള്‍ ആറുദിവസങ്ങളിലായി അവതരിപ്പിക്കും.
പ്രൈം ഡേയില്‍ 20 ലക്ഷം ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സൗജന്യമായി ഡെലിവറി ചെയ്യുമെന്നും ആമസോണ്‍ ഇന്ത്യ അറിയിച്ചു.
ജൂലൈ പത്തിന് വൈകുന്നേരം ആറു മുതലാണ് പ്രൈം ഡേ ആരംഭിക്കുന്നത്. പ്രൈം ഡേയില്‍ മുപ്പത് മികച്ച ബ്രാന്‍ഡുകള്‍ പ്രത്യേകമായി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും