ഷോപ്പിംഗിന് പുത്തന്‍ സാങ്കേതിക വിദ്യയുമായി ആമസോണ്‍. ആമസോണ്‍ ഗോ എന്ന ഗ്രോസറി ഷോപ്പാണ് ലോകത്തെ ഷോപ്പിംഗ് മേഖലയെ ആകെ ഇളക്കി മറിച്ചുകൊണ്ട് പുതിയ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നത്.
ആമസോണ്‍ ഗോയില്‍ കയറി ആര്‍ക്ക് വേണമെങ്കിലും സാധനങ്ങള്‍ വാങ്ങാം. ബില്ല് അടക്കാന്‍ കൗണ്ടറിന് മുന്നില്‍ കാത്ത് നില്‍ക്കേണ്ട ആവശ്യവുമില്ല. ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഈ സംവിധാനം സാധ്യമാക്കുക.
പ്രവേശന കവാടത്തില്‍ ഫോണ്‍ സ്‌കാന്‍ ചെയ്താണ് ഷോപ്പില്‍ കയറേണ്ടത്. സാധനങ്ങള്‍ എടുക്കുമ്പോള്‍ അത് വെര്‍ച്വല്‍ ഷോപ്പിംഗ് വാലറ്റില്‍ രേഖപ്പെടുത്തും. എടുത്ത ഏതെങ്കിലും സാധനം വേണ്ട എന്ന് തോന്നുകയാണെങ്കില്‍ അത് തിരിച്ച് അവിടെ തന്നെ വെയ്ക്കാം. അപ്പോള്‍ ആ തുക ബില്ലില്‍ നിന്ന് കുറയും.ഷോപ്പിംഗിന്റെ ബില്ല് ഉപഭോക്താക്കള്‍ക്കളുടെ ഫോണിലേക്ക് എത്തും.
2017 ല്‍ ആണ് ആമസോണ്‍ ഗോ ഷോപ്പിംഗ് സെന്റര്‍ ആരംഭിക്കുക. യുഎസിലെ സിയാറ്റിലാണ് ആദ്യത്തെ സെന്റര്‍ തുടങ്ങുന്നത്. ഗ്രോസറി ഷോപ്പിംഗിന് ആണ് സാധാരണയായി ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.
അതുകൊണ്ടാണ് ഈ മേഖലയില്‍ ഹൈടെക് സംവിധാനം ആരംഭിക്കുന്നതെന്ന് ആമസോണ്‍ അധികൃതര്‍ പറയുന്നു. ഉപഭോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് മികച്ച സേവനങ്ങള്‍ ഇനിയും ഒരുക്കുമെന്നും ആമസോണ്‍ വ്യക്തമാക്കി.
നാല് വര്‍ഷംകൊണ്ടാണ് പുതിയ സംരംഭം വികസിപ്പിച്ചെടുത്തത്. ഏതായാലും ഷോപ്പിംഗ് രംഗത്തെ പുത്തന്‍ മാറ്റം തന്നെയാണ് ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.
വീഡിയോ കാണാം