ബംഗളുരു: ആമസോണ്‍ പ്രൈം ഡേ വില്‍പ്പനയില്‍ 209 കച്ചവടക്കാര്‍ കോടീശ്വരന്മാരായതായി ഇന്ത്യന്‍ മേധാവി അമിത് അഗര്‍വാള്‍. 4000 ചെറുകിട വില്‍പ്പനക്കാര്‍ക്ക് 10 ലക്ഷം രൂപയുടെ വില്‍പ്പന മറികടക്കാനായെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക വ്യാപാരികളെ പിന്തുണയ്ക്കാനും ചെറുകിട-ഇടത്തരം കച്ചവടക്കാരുടെ വില്‍പ്പന വര്‍ധിപ്പിക്കാനും ശ്രമം നടത്തുന്നതിന്റെ സമയത്താണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
ലാപ്ടോപ്, ഹോം അപ്ലയന്‍സസ് ഉള്‍പ്പടെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് ഏറ്റവും കൂടുതല്‍ വിറ്റത്. 91,000 ചെറുകിട ഇടത്തരം കച്ചവടക്കാരെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ വില്‍പ്പന ഓഗസ്റ്റ് ഏഴിനാണ് സമാപിച്ചത്.