ഹോള്‍ ഫുഡ്‌സിനെ വാങ്ങാനൊരുങ്ങി അമേരിക്കന്‍ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍

ന്യൂയോര്‍ക്ക്: ഹോള്‍ ഫുഡ്‌സ് മാര്‍ക്കറ്റ് വാങ്ങാനൊരുങ്ങി അമേരിക്കന്‍ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍. 13.7 ബില്യണ്‍ ഡോളറിന് (88317 കോടി രൂപ) ആണ് കരാര്‍ ഉറപ്പിച്ചത്.

ആമസോണ്‍ തങ്ങളുടെ ഭക്ഷ്യ, ഗ്രോസറി ശൃംഖല വ്യാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഹോള്‍ ഫുഡ്‌സ് വാങ്ങുന്നത്.

1978-ല്‍ ടെക്‌സസില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹോള്‍ ഫുഡ്‌സ് പ്രകൃതിദത്തവും വിഷരഹിതവുമായ ഭക്ഷണങ്ങളുടെ വില്‍പ്പനയിലൂടെ ജനപ്രീതി നേടിയ സൂപ്പര്‍ മാര്‍ക്കറ്റാണ്.

യുഎസ്, കാനഡ, യുകെ എന്നീ രാജ്യങ്ങളിലുള്ള ഹോള്‍ ഫുഡ്‌സിന്റെ 460 സ്റ്റോറുകളിലായി 87,000 ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.

Top