ഫ്‌ലിപ്പ്കാര്‍ട്ടിലെ ഐഫോണ്‍ 6 ന്റെ വില്പനയ്ക്ക് തിരിച്ചടിയേകാന്‍ ആമസോണ്‍

ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഐഫോണ്‍ 6 ന്റെ വില്പനയ്ക്ക് തിരിച്ചടിയേകാന്‍ ആമസോണ്‍ രംഗത്ത്. ആപ്പിളിന്റെ ജനപ്രിയ ഉല്‍പന്നം ഐഫോണ്‍ 7 ന് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു കൊണ്ടാണ് ആമസോണ്‍ തിരിച്ചടിച്ചത്.

ഇത് ആദ്യമായാണ് ഐഫോണ്‍ 7 ഇത്രയും വിലകുറച്ച് വില്‍ക്കുന്നത്.ഐഫോണ്‍ 7 ന്റെ 32 ജിബി വേരിയന്റ് 44,749 രൂപയ്ക്കാണ് വില്‍ക്കുന്നത്. 60,000 രൂപ വിലയുള്ള ഐഫോണ്‍ 7 44,749 രൂപയ്ക്കാണ് എല്ലാവര്‍ക്കും ലഭിക്കുക.

ഐഫോണ്‍ 7 ന്റെ 128 ജിബി വേരിയന്റ് വില്‍ക്കുന്നത് 52,972 രൂപയ്ക്കാണ്. നേരത്തെ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഇത്രയും വില കുറച്ച് ഐഫോണ്‍ 7 വിതരണം ചെയ്തിരുന്നത്.

ഐഫോണ്‍ 6 ന് 40 ശതമാനം വില കുറച്ചാണ് (14,991 രൂപ) ഫ്‌ലിപ്കാര്‍ട്ടില്‍ വില്‍പന നടക്കുന്നത്. ഫാദേഴ്‌സ് ഡേ പ്രമാണിച്ചായിരുന്നു ഈ ഓഫര്‍ വില്പന.

ഫ്‌ലിപ്കാര്‍ട്ടിന്റെ പ്രത്യേക സെയിലിലൂടെ ഐഫോണ്‍ 6 (16 ജി ബി വേര്‍ഷന്‍) 21,999 രൂപയ്ക്കും 32 ജി ബി വേര്‍ഷന്‍ 25,999 രൂപയ്ക്കും വാങ്ങാം. ജൂണ്‍ എട്ടു മുതല്‍ പത്തു വരെയാണ് വില്‍പന.

ഐഫോണ്‍ 6 ന്റെ ഇന്ത്യയിലെ നിലവിലെ വില 36,990 രൂപയാണ്. ഇതിനു പുറമെ എക്‌സ്‌ചെയ്ഞ്ചിലൂടെ പതിനയ്യായിരം രൂപ വീണ്ടും കുറയ്ക്കാം. കൂടാതെ ആക്‌സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ 5 ശതമാനം കൂടുതല്‍ ഡിസ്‌കൗണ്ടും ലഭിക്കും.

ഫ്‌ലിപ്കാര്‍ട്ടിന്റെ ഹോം പേജിലെ ലിങ്കില്‍ സ്‌റ്റോക് തീരുന്നതു വരെ ഓഫര്‍ ലഭ്യമാണ്.

Top