ആമസോണ്‍ വെബ്‌സൈറ്റ് ഹിന്ദിയിലും; തയ്യാറെടുത്ത് കമ്പനി

amazone

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ വാണിജ്യ കമ്പനിയായ ആമസോണ്‍ വെബ്‌സൈറ്റ് ഹിന്ദിയിലും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹിന്ദി സംസാരിക്കുന്ന ഇന്ത്യയിലെ 50 കോടിയോളം വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ആമസോണിന്റെ നീക്കം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയായ ഹിന്ദിയിലേക്ക് കൂടി അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് ഉപയോഗിക്കാനും കമ്പനിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും കഴിയുമെന്ന് കമ്പനി വിലയിരുത്തുന്നു.

നിലവില്‍ ആമസോണ്‍ ഇംഗ്ലീഷില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ പത്തില്‍ ഒന്ന് മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കുന്നുള്ളൂ എന്നാണ് കമ്പനിയുടെ കണ്ടെത്തല്‍. ഹിന്ദി വെബ്‌സൈറ്റ് വിജയിക്കുകയാണെങ്കില്‍ മറ്റ് പ്രാദേശിക ഭാഷകളിലും വെബ്‌സൈറ്റ് തയ്യാറാക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

Top