സെപ്റ്റംബര്‍ 19 മുതല്‍ ക്യാഷ് ഓണ്‍ ഡെലിവറി സേവനങ്ങള്‍ക്ക് 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ല; ആമസോണ്‍

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ മാസം 19 മുതല്‍ ക്യാഷ് ഓണ്‍ ഡെലിവറി സേവനങ്ങള്‍ക്ക് 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് ഇ-കോമേഴ്‌സ് ഭീമനായ ആമസോണ്‍. 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കാനിരിക്കെയാണ് ആമസോണിന്റെ പുതുനീക്കം. അതേസമയം തേര്‍ഡ് പാര്‍ട്ടി കുറിയര്‍ പങ്കാളി വഴിയാണ് ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കൈപ്പറ്റുന്നതെങ്കില്‍ 2000 രൂപ സ്വീകരിക്കാമെന്നും ആമസോണ്‍ അറിയിച്ചു.

ഈ വര്‍ഷം മേയിലാണ് 2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രസ്താവനയിറക്കിയത്. സെപ്റ്റംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കുമെന്നും അറിയിച്ചിരുന്നു. ഈ സമയപരിധിക്കുശേഷവും നോട്ടുകള്‍ അസാധുവാകില്ലെന്നും അറിയിച്ചിരുന്നു. 2016 നവംബര്‍ എട്ടിനു മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയതിനു പിന്നാലെയാണ് 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018-19 ല്‍ അവസാനിപ്പിക്കുകയും ചെയ്തു.

Top