ഏറ്റവും വിപണി മൂല്യമുള്ള ലോകത്തിലെ രണ്ടാമത്തെ കമ്പനിയായി ആമസോണ്‍. ഒരു ലക്ഷം കോടി ഡോളറാണ് ആമസോണിന്റെ മൂല്യം. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് വന്‍ കുതിച്ച് ചാട്ടമാണ് ആമസോണ്‍ ചുരുങ്ങിയ കാലം കൊണ്ട് നടത്തിയത്. ഒന്നാം സ്ഥാനം ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ നേരത്തെ സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ 15 മാസങ്ങള്‍ക്കിടെ ഓഹരി മൂല്യം ഇരട്ടിയായതോടെയാണ് ആമസോണിന്റെ മൂല്യം ലക്ഷം കോടി കടന്നത്. ഈ രീതിയില്‍ മുന്നേറുകയാണെങ്കില്‍ അധികം വൈകാതെ തന്നെ ആപ്പിളിനെ മറികടക്കാന്‍ ആമസോണിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
38 വര്‍ഷങ്ങളെടുത്താണ് ആപ്പിള്‍ ലോകത്തിലെ ആദ്യ ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയായി മാറിയത്. എന്നാല്‍, ആമസോണിന് വേണ്ടി വന്നത് കേവലം 21 വര്‍ഷം മാത്രമാണ്. ഐഫോണ്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളുടെ സ്വീകാര്യതയും വില്‍പനയും കാര്യമായി തുടരുന്നുണ്ടെങ്കിലും വിപണന രംഗത്ത് ആമസോണ്‍ കൈവരിക്കുന്ന വേഗത്തിനൊപ്പമെത്താന്‍ ആപ്പിളിന് സാധിക്കാത്തത് വലിയൊരു ന്യൂനതാണെന്ന് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്ലൗഡ് സേവന രംഗത്തെ മികവാണ് ആമസോണിന് വ്യത്യസ്തത നല്‍കുന്ന പ്രധാന ഘടകം.