ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ ആമസോണിന് വരുമാനം വര്‍ദ്ധിപ്പിച്ചു. 72.4 ബില്യണ്‍ ആണ് ആമസോണിന്റെ വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്. അവധിക്കാല ചില്ലറ വില്‍പനയില്‍ വലിയ മുന്നേറ്റമുണ്ടാക്കാനായതാണ് ആമസോണിന് ഗുണം ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ വരുമാനത്തെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വര്‍ധനയാണിത്. നേരത്തെ വിപണിവിശകലന സ്ഥാപനങ്ങള്‍ മുന്‍കൂട്ടിക്കണ്ടിരുന്നത് 71.87 ബില്യണ്‍ വരുമാനമാണ്.
ലാഭത്തില്‍ വന്നിട്ടുള്ള വര്‍ധന കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 61 ശതമാനമാണ്. ഓഹരിയൊന്നിന് 6.04 ഡോളര്‍ എന്ന നിരക്കിലാണ് വര്‍ധിച്ചിരിക്കുന്നത്. ആമസോണ്‍ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ മസ്തിഷ്‌കമായ അലക്‌സ സാങ്കേതികത ചേര്‍ന്ന ഡിവൈസുകളുടെ വില്‍പന ഇക്കഴിഞ്ഞ അവധിക്കാല സീസണില്‍ ഗണ്യമായ തോതില്‍ ഉയര്‍ന്നിരുന്നു. വന്‍ മൂലധനമാണ് ആമസോണ്‍ ഈ ഉപകരണത്തിന്റെ ഗവേഷണവികസനങ്ങള്‍ക്കായി നിക്ഷേപിച്ചിട്ടുള്ളത്.