വാഷിംഗ്ടണ്‍: ആമസോണ്‍ തലവന്‍ ജെഫ് ബെസോസിന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തായ സംഭവത്തില്‍ സൗദി ഹാക്കര്‍മാരെന്ന് റിപ്പോര്‍ട്ട്. ജെഫ് ബെസോസും കാമുകിയും അടങ്ങുന്ന സ്വകാര്യ അടുത്തിടെയാണ് പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തുവന്നത്.
ഇസ്താംബുളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വച്ച് മാദ്ധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രം നിരന്തരം വാര്‍ത്തകള്‍ പുറത്ത് വിട്ടിരുന്നു. ഇതാണ് ഫോണ്‍ ഹാക്കിംഗിന് ഇവരെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
ജെഫും കാമുകിയും തമ്മിലുള്ള സ്വകാര്യ സന്ദേശങ്ങളും ചിത്രങ്ങളും ചോര്‍ന്നത് വന്‍ വിവാദമായിരുന്നു. ഈ വിവരം നാഷണല്‍ എന്‍ക്വയറര്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതേസമയം, ജെഫിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബ ജീവിതം വിവാഹ മോചനത്തില്‍ കലാശിക്കുകയും ചെയ്തു.
സൗദി ഭരണകൂടത്തില്‍ ഏത് വകുപ്പാണ് ഹാക്കിംഗ് നടത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഗേവന്‍ പുറത്തുവിട്ടിട്ടില്ല.